മാഹി: ദേശീയ പാതയിലെ അപകടാവസ്ഥയിലുളള മാഹിപ്പാലത്തിന്റെ അറ്റകുറ്റപണിവൈകുന്നു ഏപ്രിൽ 28 ന് അറ്റകുറ്റ പണിക്കായ് അടച്ചെങ്കിലും 11 ന് പാലം തുറക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. എന്നാൽ പണി പൂർത്തിയാക്കാത്തതു കൊണ്ട് തന്നെ 19 വരെ പാലം അടക്കുമെന്ന് അധികൃതർ വീണ്ടും അറിയിച്ചു. ഇനി ടാറിങ് പ്രവൃത്തി പൂർത്തിയാക്കേണ്ടതുണ്ട്. മഴ കനക്കുന്നതോടെ ടാറിങ് നടത്താൻ പ്രയാസം അനുഭവിക്കുന്ന അവസ്ഥയാണ് ഉള്ളത് മഴയത്തുള്ള ടാറിങ് കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ക്ലേശം പഴയ പോലെ തുടരാൻ കാരണമാവും.ഇതു കൊണ്ട് തന്നെ ടാറിങ് ഒഴിവാക്കി കോൺക്രീറ്റ് ചെയ്യണമെന്നാണ് വാഹന യാത്രികരുടെ ആവശ്യം.