മാഹി: പ്രശസ്ത നോവലിസ്റ്റ് ജി.ആർ.ഇന്ദുഗോപൻ്റെ ആനോ എന്ന നോവലിന് ചിത്രകാരൻ പ്രശാന്ത് ഒളവിലം ദൃശ്യഭാഷ്യം നൽകിയ 130 രചനകളുടെ
പ്രദർശനം മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ ആരംഭിച്ചു ഡോ: എ.പി.ശ്രീധരൻ്റെ അദ്ധ്യക്ഷതയിൽ നോവലിസ്റ്റ് ജി.ആർ. ഇന്ദുഗോപൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.
വന്യ ജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി: ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ് ,മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു സംസാരിച്ചു.കലാഗ്രാമം രജിസ്ട്രാർ എം.ഹരീന്ദ്രൻ സ്വാഗതവും, ചിത്രകാരൻ പ്രശാന്ത് ഒളവിലം നന്ദിയും പറഞ്ഞു.
തുടർന്ന് ശ്രീനാഥ് ഒളവിലം അവതരിപ്പിച്ച പുല്ലാങ്കുഴൽ ഫ്യൂഷനുമുണ്ടായി പ്രദർശനം 25 ന് സമാപിക്കും.