പെരുന്നാൾ ദിനത്തിൽ സി.എച്ച്.സെൻ്റർ പ്രവർത്തകർ ഉച്ച ഭക്ഷണം വിതരണം ചെയ്തു

മാഹി :മാഹി ഗവ: ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സി.എച്ച്.സെൻ്റർ പ്രവർത്തകർ ബിരിയാണി പായ്ക്കറ്റുകൾ വിതരണം ചെയ്തു.

സി.എച്ച്.സെൻ്റർ പ്രസിഡണ്ട് എ.വി.യൂസഫിൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു വിതരണോദ്ഘാടനം നിർവ്വഹിച്ചു. ന്യൂ മാഹി പഞ്ചായത്ത് അംഗം ടി.എച്ച്.അസ്ലം ,കോൺഗ്രസ്സ് നേതാവ് സാജിദ് പെരിങ്ങാടി സംസാരിച്ചു.

അഴിയൂർ മുതൽ പരിമഠം വരെയുള്ള തെരുവോര മക്കൾക്കും, ശുചീകരണ ജീവനക്കാർക്കുമെല്ലാം ഭക്ഷണ വിതരണമുണ്ടായി. എ.വി.സലാം , മുഹമ്മദ് റംസാൻ, കെ.നംഷീർ, കെ.ഷക്കീർ, നജ്മൽ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ