ഏപ്രിൽ 16 ന് മാഹിയിൽ വ്യാപാരബന്ദ് നടത്തും: വ്യാപാരി വ്യവസായി ഏകോപന സമിതി.

മാഹി: മാഹി മുൻസിപ്പാലിറ്റിയിൽ സ്ഥിരം കമ്മീഷണറെ നിയമിക്കാത്തതിലും യൂസർഫീയുടെ പേരിൽ നടക്കുന്ന കൊള്ളയിലും പ്രതിഷേധിച്ച് മാഹിയിൽ ഏപ്രിൽ 16 ന് വ്യാപാര ബന്ദ് നടത്താൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചതായി ചെയർമാൻ കെ.കെ.അനിൽകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലൈസൻസ് പുതുക്കുവാൻ വ്യാപാരികൾ പോയാൽ മിക്കവാറും ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവധിയിൽ ആണ്, കഴിഞ്ഞ വർഷത്തെ ലൈസൻസ് ഇതുവരെ നൽകിയിട്ടില്ല, ജനനമരണ സർട്ടിഫിക്കറ്റും വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പോലും പൊതുജനങ്ങൾക്ക് നൽകാൻ കഴിയുന്നില്ല.

മാഹി മുൻസിപ്പൽ മൈതാനവും’ഫിഷറീസ് കോമ്പൗണ്ടും ഹാർബർ റോഡും വാഹന പാർക്കിങ്ങിന് വേണ്ടി തുറന്ന് കൊടുക്കുക,മുൻസിപ്പാലിറ്റിയിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം. സമരത്തിന് മുന്നോടിയായി 15 ന് കാലത്ത് 10 മണിക്ക് സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തും ഷാജി പിണക്കാട്ട് , ഷാജു കാനം, കെ.കെ.ശ്രീജിത്ത്, സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ