സർക്കാർ ജീവനക്കാർക്ക് ദോഷവും വഞ്ചനാപരവുമാണ് പുതിയ പെൻഷൻ സമ്പ്രദായം: പുനഃസ്ഥാപിക്കാൻ ഫെഡറേഷൻ ഓഫ് സർവീസ് അസോസിയേഷൻ മാഹിയിൽ സർക്കാരിനോട് ആവശ്യപ്പെടുന്ന ജീവനക്കാരുടെ ഒപ്പുശേഖരം നടത്തി.

മാഹി :പുതിയ പെൻഷൻ സമ്പ്രദായം സർക്കാർ ജീവനക്കാർക്ക് അങ്ങേയറ്റം ദോഷവും വഞ്ചനാപരവുമാണെന്ന വെളിച്ചത്തിൽ പഴയ പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന ജീവനക്കാരുടെ ഒപ്പുശേഖരം മയ്യഴി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാറിന്ന് ഫെഡറേഷൻ ഓഫ് സർവ്വീസ്സ് അസോസ്സിയേഷൻ ഭാരവാഹികൾ കൈമാറി.

കേന്ദ്ര ജീവനക്കാരുടെ സംഘടനയായ കോൺഫെഡറേഷൻ്റെ നിരന്തരമായ പ്രക്ഷോപ പരിപാടിയിലൂടെ ഒൻപതോളം സംസ്ഥാനങ്ങൾ പുനർചിന്തനം നടത്തിയിട്ടുണ്ട്. അത്തരം ഒരു ചുറ്റുപാടിൽ പുതുച്ചേരി സംസ്ഥാനത്തെ ജീവനക്കാരുടെ ആവശ്യങ്ങൾക്കായി സദാ പൊരുതുന്ന സംഘടനയായ കോൺഫെഡറേഷനുമായി കൈകോർത്തുകൊണ്ട് പുതുച്ചേരി സംസ്ഥാനത്താകമാനം ജീവനക്കാരുടെ ഒപ്പുശേഖരം നടക്കുകയുണ്ടായി.മയ്യഴി മേഘലയിൽ ഫെഡറേഷൻ ഓഫ് സർവ്വീസ്സ് അസോസ്സിയേഷൻസ് ജീവനക്കാരുടെ ഒപ്പുശേഖരം കഴിഞ്ഞ ദിവസങ്ങളിൽ നടത്തുകയുണ്ടായി. മയ്യഴി റീജണൽ അഡ്മ‌ിനിസ്ട്രേറ്ററുടെ ആപ്പീസ്സിൽ വച്ച് ഫെഡറേഷൻ ഓഫ് സർവ്വീസ്സ് അസോസ്സിയേഷൻ ഓണററി പ്രസിഡൻറ് ഇ.വി. രാമചന്ദ്രൻ, FSA യുടെ ഭാരവാഹികളായ സി.എച്ച്.സത്യനാഥൻ, ശ്രീകുമാർ ഭാനു തുടങ്ങിയവരടങ്ങുന്ന പ്രതിനിധി സംഘം റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാറിന്നു
ഒപ്പുശേഖരം കൈമാറി

വളരെ പുതിയ വളരെ പഴയ