പെരിങ്ങാടി പോസ്റ്റ് ഓഫീസ് ഒളവിലം റോഡിൽ തള്ളി നിൽക്കുന്ന ബോട്ടിൽ ബൂത്ത് പരിസര വാസികൾക്ക് ഉപദ്രവമാകുന്നു.

പെരിങ്ങാടി: ന്യൂമാഹി പഞ്ചായത്തിലെ എട്ടാം വാർഡിൽ, പെരിങ്ങാടി പോസ്റ്റ് ഓഫീസ് ഒളവിലം റോഡിൽ, മദ്രസ്സത്തുൽ ഖാദിരിയ്യയുടെ മുൻ വശത്തുള്ള ബോട്ടിൽ ബൂത്തിന്റെ മുൻ ഭാഗത്തെ രണ്ട് കാലുകൾ റോഡിലേ ക്ക് തള്ളി നിൽക്കുന്നതും ബോട്ടിൽ ബൂത്തിന്റെ ചുറ്റും മാലിന്യങ്ങൾ കൂമ്പാരമായി കിടക്കുന്നതും കാരണം പരിസരവാസികളും, അതുവഴി കടന്നു പോകുന്ന യാത്രക്കാരും, അതുവഴി പോകുന്ന വാഹനങ്ങളും ദുരിതമനുഭവിക്കുകയാണ്.

ബോട്ടിൽ ഭൂതത്തിന്റെ പിൻ വശത്തെ രണ്ട് കാലുകൾ ഡ്രൈനേജിന്റെ മുകളിലും മുൻ വശത്തെ രണ്ട് കാലുകൾ റോഡിൽ കല്ല് വെച്ച് കല്ലിന്റെ മുകളിലുമാണ് സ്ഥിതിചെയ്യുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് റോഡിലേക്ക് തള്ളി നിൽക്കുന്ന ബോട്ടിൽ ബൂത്തിന്റെ മുൻ ഭാഗത്തെ റൂഫ് ന്യൂമാഹി എം. എം. എജുക്കേഷനൽ സൊസൈറ്റിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മിനി ബസ്സിന് തട്ടി ബസ്സിന് കേടുപാടുകൾ സംഭവിച്ചിരുന്നു.

അപ്പോൾ തന്നെ വിവരം ബോട്ടിൽ ബൂത്ത് സ്ഥിതി ചെയ്യുന്ന വാർഡ് മെമ്പരുടേയും പഞ്ചായത്ത് അധികൃതരുടേയും മറ്റും ശ്രദ്ധയിൽ പെടുത്തി യിരുന്നു. പത്രങ്ങളിലും, വാർത്ത ഗ്രൂപ്പുകളിലും, വാർത്ത വന്നിരുന്നു. അപകടങ്ങൾ ക്ഷണിച്ചു വരുത്താതിരിക്കാൻ അത് അവിടെ നിന്ന് മാറ്റി സ്ഥാപിക്കാനായി ആവശ്യപ്പെട്ടിരുന്നു. ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല.

ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. റോഡിലേക്ക് തള്ളി നിൽക്കുന്നത് കാരണം വാഹനങ്ങൾ കടന്നു പോകുമ്പോൾ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അടിയന്തരമായി അത് അവിടെ നിന്ന് മാറ്റി സ്ഥാപിക്കാൻ വേണ്ട നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്ന് പരിസര വാസികൾ ആവശ്യപ്പെടുന്നു.

വളരെ പുതിയ വളരെ പഴയ