പന്തക്കൽ ഗവ: എൽ. പി സ്കൂളിൽ രക്ഷിതാക്കൾക്കായി അധ്യയന വർഷാരംഭത്തിൽ “കെ.ജി. പ്രിസീഡ് “- ശിൽപ്പശാല സംഘടിപ്പിച്ചു.

പന്തക്കൽ: പന്തക്കൽ ഗവ: എൽ. പി സ്കൂളിൽ പ്രീ-പ്രൈമറി രക്ഷിതാക്കൾക്കായി അധ്യയന വർഷാരംഭത്തിൽ “കെ.ജി. പ്രിസീഡ് “- ശിൽപ്പശാല സംഘടിപ്പിച്ചു. ധൃതി പിടിച്ച ആധുനിക ജീവിതത്തിൽ കുഞ്ഞു മക്കൾക്കൊപ്പം എങ്ങനെ സർഗ്ഗാത്മകമായി സമയം ചെലവഴിക്കാം എന്ന് സോദാഹരണ ക്ലാസ്സുകൾ നടന്നു. കുട്ടികളോടൊപ്പം ചേർന്ന് ചിത്രരചനയിലും, ലൈൻ ഡ്രോയിംഗിലും കൊളാഷിലും, വെജിറ്റബിൾ പ്രിൻ്റിംഗിലും, മൾട്ടി പർപ്പസ് ഡ്രോയിംഗിലും
വ്യാപൃതരായത് ഓരോ രക്ഷിതാവിലുമുള്ള കലാ നൈപുണികളുടെ മികച്ച പ്രകടനമായി.
കുഞ്ഞുങ്ങളോടൊപ്പം കലാനൈപുണികൾ വികസിപ്പിക്കുമെന്ന് ഓരോ രക്ഷിതാവും ഉറപ്പിച്ചു പറഞ്ഞു. കലാസൃഷ്ടികളുടെ പ്രദർശനവും നടന്നു.
ഹെഡ്മിസ്ട്രസ്സ് കെ. പി. പ്രീതാകുമാരി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് ടി.എം. സജീവൻ ക്ലാസ് നയിച്ചു. പി.ടി. സുബുല , ടി.പി. ഷൈജിത്ത്, രേഷ്ന. എ , ദിവ്യ. കെ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ