പുതുപ്പണം ഗഫൂർ അനുസ്മരണം: സാഹിത്യ മത്സരങ്ങൾ നടത്തുന്നു

ന്യൂമാഹി: എഴുത്തുകാരനും പത്രപ്രവർത്തകനും ഗായകനും റേഡിയോ ആർടിസ്റ്റുമായ പുതുപ്പണം ഗഫൂറിൻ്റെ മൂന്നാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി സാഹിത്യ മത്സരങ്ങളും അനുസ്മരണ യോഗവും നടത്തുന്നു. യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി കഥ, കവിത മത്സരങ്ങളാണ് നടത്തുന്നത്. അമ്മ എന്ന വിഷയത്തിൽ കവിത രചനയും പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തിൽ കഥാരചനയും നടത്താവുന്നതാണ്. സൃഷ്ടികൾ മാർച്ച് ഏഴിനകം ലഭിക്കുന്ന വിധത്തിൽ ഷാജി കൊള്ളുമ്മൽ, വിസ്മയം, പെരിങ്ങാടി (പി.ഒ.) പിൻ: 673312 എന്ന വിലാസത്തിൽ അയക്കുകയോ എത്തിക്കുകയാേ വേണം. മാർച്ച് 10ന് നടക്കുന്ന അനുസ്മരണ യോഗത്തിൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകും. വിശദ വിവരങ്ങൾക്ക് ഫോൺ: 94470 16902, 98464 22367.

വളരെ പുതിയ വളരെ പഴയ