മാഹി :മാഹി അഖില ഭാരതീയ വിശ്വകർമ്മ മഹാസഭയുടെ അഭിമുഖ്യത്തിൽ സ്ഥാപക സെക്രട്ടറി ശ്രിധരൻ ആചാരിയുടെ 5ാം ചരമവാർഷികദിനത്തിൽ അനുസ്മണം നടത്തി. അനുസ്മരണ സമ്മേളനം മുൻ വിദ്യാഭ്യാസ മേലധ്യക്ഷൻ പി.സി.ദിവാനന്ദൻ ഉദ്ഘാടനം ചെയ്തു.
മംഗലാട്ട് പ്രകാശ്, ഇ.ഗംഗാധരൻ, കെ.രാധാ കുഞ്ഞികണ്ണൻ, പ്രസാദ് ബാബു, എൻ.കെ.പ്രിത എന്നിവർ സംസാരിച്ചു. ദേശീയ സാക്ഷരതാ പോസ്റ്റർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എ.നിയയെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.
കെ.പി.സജീഷ്, വിവേക് കെ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.മാഹി അഖില ഭാരതീയ വിശ്വകർമ്മ മഹാസഭയുടെ പ്രസിഡന്റ് അങ്ങാടിപ്പുറത്ത് അശോകന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രെട്ടറി പ്രജിത്ത് പി വി സ്വാഗതവും, ട്രേഷറർ എ.പി.രാജേന്ദ്രൻ നന്ദി ഭാഷണവും നടത്തി.