മാഹി: മയ്യഴിയിലെ അമ്മ പെങ്ങമാരെയും സഹോദരന്മാരെയും നാടിനെയും അപമാനിച്ച പി.സി.ജോർജ് പരസ്യമായി മാപ്പ് പറയണമെന്ന് മുൻ മന്ത്രി ഇ.വത്സരാജ് ആവശ്യപ്പെട്ടു.മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള മയ്യഴിയെക്കുറിച്ച് ഒന്നുമറിയാത്ത പി.സി.ജോർജ് മയ്യഴിയിലെ സത്രീ സമൂഹത്തെയും മയ്യഴി ജനതയെ ആകെത്തന്നെയും മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പി.സി.ജോർജിനെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണം.