മാഹി: മാഹിയെ കുറിച്ചും മാഹി ജനതയെ കുറിച്ചും മോശമായ പരാമർശം നടത്തിയ പിസി ജോർജിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.പി സി ജോർജിൻ്റെ പ്രസ്താവനക്കെതിരെ ബിജെപി പോണ്ടിച്ചേരി സംസ്ഥാന ഘടകവും രംഗത്തു വന്നു.പൊതുവേദിയിൽ മാഹിയിലെ ജനതയെ അവഹേളിച്ചത് അവജ്ഞയോടെ തള്ളുന്നുവെന്നും, പോണ്ടിച്ചേരി സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധം കേരള സംസ്ഥാന പ്രസിഡണ്ടിനെ അറിയിച്ചതായും സംസ്ഥാന പ്രസിഡണ്ട് സെൽവ ഗണപതി പ്രസ്താവനയിൽ അറിയിച്ചു. മാഹി പോലീസ് പിസി ജോർജിനെതിരെ കേസെടുത്തിട്ടുമുണ്ട്.സിപിഎം നേതാവ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.