മാഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നിലപാടിനെതിരെ എസ്.ഡി. പി.ഐ ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
എൻ.ആർ.സി – സി.എ.എ നടപ്പിലാക്കി മനുഷ്യർക്കിടയിൽ വിഭാഗീയതയുടെ മതിൽ സൃഷ്ടിക്കാനുള്ള മോഡി സർക്കാറിൻ്റെ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
മണ്ഡലം സെക്രട്ടറി മൻസൂർ, ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് ഷാജസ്, സെക്രട്ടറി ഹനീഫ തുടങ്ങിയവർ നേതൃത്വം നൽകി.