പള്ളൂർ : പള്ളൂരിൽ റോഡരികിലെ ഓവുചാലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വളയം സ്വദേശി യുവാവ് മരിച്ചു. വളയം മൗവ്വഞ്ചേരി എം സി അനീഷ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ ഓവുചാലിലാണ് അനീഷ് വീണത്.നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് പള്ളൂർ പൊലീസ് പള്ളൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനിടെ മരണം സംഭവിച്ചിരുന്നു. മദ്യലഹരിയിലാണ് അപകടം എന്നാണ് പൊലീസ് പറയുന്നത്.
മാഹി ഗവ. ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഉച്ചയോടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വളയത്തെ വീട്ടിലെത്തിക്കും.മൗവ്വഞ്ചേരി എടത്തികുളങ്ങര ബാലൻ്റെയും ദേവിയുടെയും മകനാണ്. ഭാര്യ: രാജി (ഹെച്ച്ഡി കോട്ട). സഹോദരൻ : ബജീഷ്.
#tag:
Mahe