പള്ളൂർ നോർത്ത് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ വാർഷികം ' നോർത്തു ഫെസ്റ്റ് 2024' ഒരുക്കങ്ങൾ പൂർത്തിയായി:ഉദ്ഘാടനം ഇന്ന് വൈകീട്ട്

മാഹി – പള്ളൂർ നോർത്ത് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ വാർഷികം നോർത്ത് ഫെസ്റ്റ് 2024 ആഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

മാർച്ച് രണ്ടിനു ശനിയാഴ്ച വൈകീട്ട് 5 മണിക്ക് മാഹി എം.എൽ എ . രമേശ് പറമ്പത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് സി. സജീന്ദ്രൻ അധ്യക്ഷത വഹിക്കും

വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനൂജ മുഖ്യഭാഷണം നടത്തും. പി.ടി. മുഹ്സിന വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.

മാഹി സമഗ്ര ശിക്ഷ ഏ. ഡി. പി. സി. പി. ഷിജു, ചലച്ചിത്ര പിന്നണി ഗായകൻ എം. മുസ്തഫ, എസ്.എം.സി. ചെയർമാൻ സി.പി.അനിൽ കുമാർ, സംഗീതജ്ഞൻ കൊട്ടാരക്കര ശിവകുമാർ, മാതൃ സമിതി അധ്യക്ഷ എം. ജ്യോത്സന എന്നിവർ ആശംസകൾ അർപ്പിക്കും.

പ്രധാനാധ്യാപിക റീന ചാത്തമ്പള്ളി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ. രാഖി നന്ദിയും പറയും.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മേഖലാതലത്തിലും അംഗീകാരം നേടിയ കലാകായിക ശാസ്ത്ര രംഗത്തെ വിദ്യാർഥി പ്രതിഭകളെ ചടങ്ങിൽ അനുമോദിക്കും.

വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിശിഷ്ടാതിഥിക.ൾ വിതരണം ചെയ്യും.

വി.എൻ.പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന നോർത്ത് ഫെസ്റ്റിൽ കുട്ടികളവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ ആസ്വാദകർക്ക് നവ്യമായ അനുഭവമേകും

വളരെ പുതിയ വളരെ പഴയ