ചോമ്പാല : ദേശീയാപാത നിര്‍മ്മാണത്തില്‍ നഷ്ടമാവുന്ന മുക്കാളി അടിപാത സംരക്ഷിക്കുക , ബംഗ്ളാവില്‍ പ്രദേശത്ത് ജനവാസകേന്ദ്രത്തില്‍ ഒഴിക്കിവിടുന്ന വെളളക്കെട്ടിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മുക്കാളിയില്‍ മൂന്നുദിവസം പിന്നിട്ട സമരപന്തല്‍ കെ.മുരളീധരന്‍ എം.പി. സന്ദര്‍ശിച്ചു.
ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥ സംഘവും ഒപ്പമുണ്ടായി .റോഡ് വികസനത്തില്‍ ജനങ്ങള്‍ക്കുണ്ടാവുന്ന എല്ലാ പ്രയാസങ്ങള്‍ക്കും ഒപ്പമുണ്ടാവുമെന്നും പരിഹരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നു എം.പി.പറഞ്ഞു. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്ത സമര പരിപാടിയില്‍ എ.ടി.ശ്രീധരന്‍ അദ്ധ്യക്ഷനായി . എം.പി.ബാബു , യു.എ.റഹിം , പി.ബാബുരാജ് , എ.ടി.മഹേഷ് , എം.പ്രഭുദാസ് , പി.കെ.പ്രീത, കെ.പി.രാജന്‍ , പ്രദീപ് ചോമ്പാല , പി.പി.ശ്രീധരന്‍ , മാട്ടാണ്ടി പ്രമോദ് , കവിത അനില്‍ കുമാര്‍ ,ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.
#tag:
Mahe