മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി

ന്യൂമാഹി :ഉത്തര മലബാറിലെ ക്ഷേത്ര സമുച്ചയങ്ങളിൽ സുപ്രധാന സ്ഥാനമർഹിക്കുന്ന മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി. വെറ്റില കൈനീട്ടത്തിന് ശേഷം ക്ഷേത്രം കാരണവർ ചെറുവാഞ്ചേരി വി കെ നാണു അടിയോടിയാണ് തിറമഹോത്‌സവത്തിന് കൊടിയേറ്റം നടത്തിയത്.

തുടർന്ന് വിവിധ തെയ്യങ്ങളുടെ നട്ടത്തിറയുണ്ടായി. ഞായർ രാവിലെ ഏഴുമുതൽ നെയ് വിളക്ക് സമർപ്പണം നടക്കും. തുടർന്ന് ദൈവികമായ ചടങ്ങുകൾ

വൈകീട്ട് മൂന്നിന് തിരുവുടയാട എഴുന്നള്ളത്തും നാലിന് തിരുവായുധം എഴുന്നള്ളത്തും നടക്കും. വൈകീട്ട് ആറിന് കുട്ടിച്ചാത്തന്റെ വെള്ളാട്ടം

6.30ന് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദൃശ്യമനോഹരമായ താലപ്പൊലി കാഴ്ചവരവ്, തുടർന്ന് തിറ വെള്ളാട്ടങ്ങൾ നടക്കും.

26 ന് പുലർച്ചെ 4 മണിക്ക് കലശം തേടൽ, 5 മണിക്ക് അമൃതകലശം വരവ് തുടർന്ന് ഗുളികൻ തിറ, ഭദ്രകാളി തിറ, കുട്ടിച്ചാത്തൻ തിറ, വേട്ടയ്ക്കൊരുമകൻ തിറ ഭദ്രകാളി ഭഗവതിയുടെ ഗുരുതി, ശ്രീ പോർക്കലി കരിമ്പാൾ ഭഗവതി തിറ വസൂരിമാല തിറ കെട്ടിയാടും. വേട്ടയ്ക്കൊരുമകന് തേങ്ങയേറ്, വസൂരിമാല ഭഗവതിയുടെ തിരുമുടിയേറ്റ് ഭക്തിനിർഭരമായ ചടങ്ങുകളോടെ ഗുരുതി എന്നിവ നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രസാദ സദ്യ ഉണ്ടായിരിക്കും

വളരെ പുതിയ വളരെ പഴയ