മാഹി: ചീഫ് എജ്യുക്കേഷൻ ഓഫീസറായി ചുമതലയേറ്റെടുത്ത എം എം തനൂജയെ ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രതിനിധി സംഘം സന്ദർശിച്ചു. വിവിധ വിദ്യാഭ്യാസ പ്രശ്നങ്ങൾ പ്രതിനിധികൾ ചീഫ് എജ്യുക്കേഷൻ, ഓഫീസറുമായി ചർച്ച ചെയ്തു. പ്രസിഡൻ്റ് ജയിംസ് സി ജോസഫ്, ജനറൽ സിക്രട്ടറി ടി വി സജിത, പി പി പുഷ്പലത, വി കെ സജിന ബാലൻ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.