ന്യൂമാഹി : ചാലക്കര വരപ്രത്ത് കാവ് ദേവീ ക്ഷേത്രത്തിൽ നൂറ് കണക്കിന് സ്ത്രീ ഭക്തർ കാവിലമ്മക്ക് പൊങ്കാല സമർപ്പിച്ചു. രാവിലെ മേൽശാന്തി പാലക്കീഴില്ലത്ത് ഗോവിന്ദൻ
നമ്പൂതിരി പണ്ഡാര അടുപ്പിൽ അഗ്നി പകർന്നതോടെയാണ് പൊങ്കാല തുടങ്ങിയത്. ക്ഷേത്രം പ്രസിഡൻ്റ് വി.വത്സൻ, സെക്രട്ടറി കെ.കെ.പത്മനാഭൻ, കെ.ടി.രാജേഷ്, ശ്രീസുനിൽ, കെ.കെ.സുധീഷ്, ടി.രമേശൻ, കെ. നിഖിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മാതൃസമിതി അംഗങ്ങളായ സവിത ശ്രീധരൻ, ശൈലജ രമേശൻ, ദിവ്യ രാജേഷ്, ശോഭ ബാലരാജ്, വനജ വാസുദേവൻ എന്നിവർ നേതൃത്വം നൽകി.