ചാലക്കര ശ്രീവര പ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ പൊങ്കാല സമർപ്പണവും, വലിയ ഗുരുതിയും ഫിബ്രവരി 7 ന് നടക്കും.

മാഹി:ചാലക്കര ശ്രീവര പ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ പൊങ്കാല സമർപ്പണവും, വലിയ ഗുരുതിയും ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ ഫിബ്രവരി 7 ന് നടക്കും.തന്ത്രി തെക്കിനിയേടത്ത് തരണ നെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റേയും ,മേൽശാന്തി പാലക്കീഴില്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടേയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. സന്ധ്യക്ക് 6.30ന് വലിയ ഗുരുതിയും നടക്കും. ഉച്ചക്ക് പ്രസാദസദ്യയുമുണ്ടാകും. മാർച്ച് 24, 25, 26 തിയ്യതികളിൽ തിറ മഹോത്സവം നടക്കും.

വളരെ പുതിയ വളരെ പഴയ