മാഹി: സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിനായി 15 ന് രാവിലെ 10 മണി മുതൽ 12.30 വരെ മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് തൊഴിൽ മേള നടത്തുന്നു. പുതുച്ചേരി തൊഴിൽ വകുപ്പ് മാഹി ടൗൺ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് മുഖാന്തിരം നടത്തുന്ന ഇൻറ്റർവ്യൂയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബയോഡേറ്റ. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ട് വരേണ്ടതാണ് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.