ഗോവ വന്ദേഭാരത് കണ്ണൂരിലേക്കും ബംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്കും നീട്ടുന്നു

കണ്ണൂർ:ഗോവ മുതൽ മംഗളൂരു വരെയുള്ള വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിലേക്കും കെഎസ് ആർ ബംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്കും നീട്ടി. ഉത്തരവ് ഉടനുണ്ടാകും. എട്ട് കോച്ചുകളുള്ള വന്ദേഭാരത് മംഗളൂരുവിൽ നിന്ന് രാവിലെ 8.30ന് സർവീസ് തുടങ്ങി 1.15ന് ഗോവയിലും തിരിച്ച് ഗോവയിൽ നിന്ന് വൈകിട്ട് 6.10ന് തുടങ്ങി രാത്രി 10.45ന് മംഗളൂരുവിലുമെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരുന്നത്. ഈ ട്രെയിനാണ് കണ്ണൂരിലേക്കു കൂടി നീട്ടുന്നത്. ഇതിന്റെ സമയക്രമവും സ്‌റ്റോപ്പുകളും ഉടൻ നിശ്ചയിക്കും. കണ്ണുർ വരെ സർവീസ് നടത്തിയിരുന്ന കെഎസ്ആർബംഗളൂരു 16511 നമ്പർ ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. തലശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. രാത്രി 9.35ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പകൽ 11ന് കണ്ണൂരും 12.40ന് കോഴിക്കോടുമെത്തും. 16511 നമ്പർ ട്രെയിൻ വൈകിട്ട് 3.30ന് കോഴിക്കോട്ടു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.35ന് ബംഗളൂരുവിലെത്തും.

വളരെ പുതിയ വളരെ പഴയ