പുതുച്ചേരി സാമ്പത്തിക പ്രതിസന്ധിയിൽ:മാഹിയിലെ വികസനവും സ്‌തംഭിച്ചു

പുതുച്ചേരി സംസ്ഥാനത്തെ അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മാഹിയിലെ വികസനത്തെയും ബാധിച്ചു. നിർമാണം ആരംഭിച്ചതും കല്ലിട്ടതുമായ പദ്ധതിക ളെല്ലാം പാതിവഴിയിൽ ജനറൽ ആശുപത്രിയിലെ ട്രോമാ കെയർ കെട്ടിടം, കിച്ചൺ ബ്ലോക്ക്, മുണ്ടോക്ക് മുതൽ മാഹിപ്പാലംവരെ പുഴയോര നടപ്പാത തുടങ്ങി മുടങ്ങിക്കിടക്കുന്ന പദ്ധതികളേറെ ഇപ്പം ശരിയാക്കാമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കഴിഞ്ഞ ജൂണിൽ നിർദിഷ്ട‌ തുറമുഖം സന്ദർശിച്ച കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപ നൽകിയ ഉറപ്പും പാഴ്വാക്കായി. നിയമസഭാംഗമായാൽ പാതിവഴിയിലായ എല്ലാ പദ്ധതിയും പൂർത്തിയാക്കും എന്ന് പ്രഖ്യാപിച്ച മാഹി എംഎൽഎക്കും ഇപ്പോൾ മിണ്ടാട്ടമില്ല.പണിതിട്ടും പണിതിട്ടും പണി തീരാത്ത ഒരു തുറമുഖമുണ്ട് മാഹി യിൽ. 68 കോടി രൂപ ചെലവഴിച്ചിട്ടും 45 ശതമാനം പണിപോലും തീ രാത്ത മത്സ്യബന്ധന തുറമുഖം. തലായി ഗോപാലപ്പേട്ടയിൽ എൽ ഡിഎഫ് സർക്കാർ തുറമുഖ നിർ മാണം തുടങ്ങും മുമ്പേ ആരംഭിച്ച താണെങ്കിലും പുലിമുട്ടുപോലും പൂർത്തിയായില്ല. 18 വർഷം മുമ്പ് ആരംഭിച്ച തുറമുഖ നിർമാണത്തി ലെ തീവെട്ടിക്കൊള്ള ആരെയും ഞെട്ടിക്കും. സി എ ജി പരിശോധ നയിൽ നിർമാണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയെങ്കിലും തുടർനടപടിക്ക് സംസ്ഥാനമോ കേന്ദ്രമോ തയ്യാറായില്ല.

*സംസ്ഥാന പദവി വാദം തിരിച്ചടിയായി

സംസ്ഥാന പദവിക്കായി പുതുച്ചേരി നൽകിയ പെരുപ്പിച്ച കണക്കുകളാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്. ഫ്രഞ്ചുകാരിൽനി ന്ന് മോചിതമായ ആദ്യവർഷങ്ങ ളിൽ 90 ശതമാനം തുകയും കേന്ദ്രഗ്രാന്റായിരുന്നു. പിന്നീട് ഫണ്ടിൽ 70 ശതമാനം കേന്ദ്ര ഗ്രാ ൻ്റും 30 ശതമാനം സംസ്ഥാനവുമെന്ന നിലയിലായി. പ്രത്യേക സംസ്ഥാന പദവിക്കായി തയ്യറാക്കിയ നിവേദനത്തിൽ സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനമുണ്ടെന്ന് വരുത്താൻ ശ്രമിച്ച തോടെ കേന്ദ്രഗ്രാന്റ് വീണ്ടും വെട്ടിക്കുറച്ചു. നിലവിൽ 30 മാനമാണ് കേന്ദ്രഗ്രാന്റ് എങ്കിലും 25 ശതമാനമേ സംസ്ഥാനത്തിന് ലഭിക്കുന്നുള്ളൂ.സംസ്ഥാന പദവിക്കായി പുതുച്ചേരി നൽകിയ പെരുപ്പിച്ച കണക്കുകളാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്. ഫ്രഞ്ചുകാരിൽ നിന്ന് മോചിതമായ ആദ്യവർഷങ്ങളിൽ 90 ശതമാനം തുകയും കേന്ദ്ര ഗ്രാന്റായിരുന്നു. പിന്നീട് ഫണ്ടിൽ 70 ശതമാനം കേന്ദ്ര ഗ്രാൻ്റും 30 ശതമാനം സംസ്ഥാനവുമെന്ന നിലയിലായി. പ്രത്യേക സംസ്ഥാന പദവിക്കായി തയ്യാറാക്കിയ നിവേദനത്തിൽ സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനമുണ്ടെന്ന് വരുത്താൻ ശ്രമിച്ച തോടെ കേന്ദ്രഗ്രാന്റ് വീണ്ടും വെട്ടിക്കുറച്ചു. നിലവിൽ 30 ശതമാനമാണ് കേന്ദ്രഗ്രാന്റ് എങ്കിലും 25 ശതമാനമേ സംസ്ഥാനത്തിന് ലഭിക്കുന്നുള്ളൂ.

വളരെ പുതിയ വളരെ പഴയ