കെ വി സുമേഷ് എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 3.55 ലക്ഷം രൂപ വിനിയോഗിച്ച് അഴീക്കോട് മണ്ഡലത്തിലെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ മൂന്ന് പള്ളിക്കുന്ന് ജങ്ഷന്‍, ഡിവിഷന്‍ 13 ലക്ഷം വീട് കോളനി എന്നിവിടങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും 12 ലക്ഷം രൂപ വിനിയോഗിച്ച് പള്ളിക്കുന്ന് സോണല്‍ പള്ളിക്കടുന്ന് ദേവി റോഡില്‍ ഡ്രെയിനേജ് നിര്‍മ്മാണ പ്രവൃത്തിക്കും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി