മാഹി: യാത്രാക്ലേശം രൂക്ഷമായ മയ്യഴിയുടെ ഉൾനാടൻ പ്രദേശങ്ങളെ ബന്ധിപ്പിച്ച് മയ്യഴിയുടെ വടക്കെ അറ്റമായ മൂലക്കടവിൽ നിന്നും മാഹിയിലേക്കും തിരിച്ചും വിദ്യാർത്ഥികൾക്കായി രണ്ട് സൗജന്യ യാത്രാ ബസ്സുകൾ കൂടി അനുവദിച്ചതായി മുഖ്യമന്ത്രി എൻ.രംഗസ്വാമി അറിയിച്ചു.
ബുധനാഴ്ചയോടെ മാഹിയിൽ ബസ്സുകൾ എത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
നിലവിൽ രണ്ട് സൗജന്യ യാത്രാ ബസ്സുകളുണ്ടെങ്കിലും ഈസ്റ്റ് പള്ളൂർ ,ഗ്രാമത്തി പ്രദേശങ്ങളിലൂടെ അവ ഓടുന്നില്ല ‘ഇതു മൂലം ഈ ഭാഗത്തുള്ള വിദ്യാർത്ഥികൾ വിവിധ വിദ്യാലയങ്ങളിലെത്തിച്ചേരാൻ ഏറെ പ്രയാസപ്പെടുന്നതായി പരാതികൾ ഉയർന്നിരുന്നു.
ഇതോടെ മയ്യഴിയിലെങ്ങുമുള്ള വിദ്യാർത്ഥികൾക്ക് മയ്യഴിക്കുള്ളിലെ ഏത് വിദ്യാലയങ്ങളിലേക്കും ടിക്കറ്റില്ലാതെ യാത്ര ചെയ്യാനാവും.