പന്തക്കലിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.

മാഹി : മാഹി പന്തക്കൽ കോപ്പാലത്തെ റിറ്റ്സ് ബാറിന് മുൻ വശത്തെ കടയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
കട നടത്തുന്ന തലശ്ശേരി മൂഴിക്കര സ്വദേശി വാക്കണ്ടി അജീഷി(47)നെ മാഹി സി ഐ ആർ ഷൺമുഖവും സംഘവും അറസ്റ്റ് ചെയ്തു.
പന്തക്കൽ പ്രദേശത്ത് കുട്ടികൾക്കും, വിദ്യാർത്ഥികൾക്കുമുൾപ്പെടെ നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നതായി വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
സി ഐ ആർ ഷൺമുഖത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് ഹൻസ്, കൂൾ ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്പനങ്ങൾ പിടിച്ചെടുത്തത്.
പള്ളൂർ എസ് ഐ, കെ സി അജയ കുമാർ , കോൺസ്റ്റബിൾ സൂരജ്, പ്രവീൺ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ