"കുഞ്ഞിപ്പള്ളി ടൗണിനെ ഇല്ലായ്മ ചെയ്യരുത്" പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ചോമ്പാല “കുഞ്ഞിപ്പള്ളി ടൗണിനെ ഇല്ലായ്മ ചെയ്യരുത് “എന്ന പ്രമേയമുയർത്തി വ്യാപാരി സംഘടനകളും ഓട്ടോ തൊഴിലാളി യൂണിയനും നാട്ടുകാരും പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. ഹെൽത്ത് സെൻറർ പോലീസ് സ്റ്റേഷൻ റേഷൻ കട കൃഷി ഓഫീസ് എന്നീ പൊതു സ്ഥാപനങ്ങൾ അടക്കം പ്രവർത്തിക്കുന്ന കുഞ്ഞിപ്പള്ളി ടൗണിനെ തകർക്കുന്ന വിധത്തിലുള്ള അശാസ്ത്രീയമായറോഡ് നിർമ്മാണം അഴിയൂർ പഞ്ചായത്തിൻറെ ഹൃദയഭാഗമായ കുഞ്ഞിപ്പള്ളി ടൗണിനെ തീർത്തും ഇല്ലാതാക്കുന്ന തരത്തിലാണ് ഇതിനെതിരെയാണ് വിവിധ വ്യാപാരി യൂണിയനും ഓട്ടോ തൊഴിലാളികളും നാട്ടുകാരും കൂട്ടായ്മ സംഘടിപ്പിച്ചത് വരും ദിവസങ്ങളിൽ വിവിധ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉയർന്നു വരുമെന്നും അധികാരികളുടെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള ഉറപ്പു കിട്ടുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും, ലഘുലേഖ വിതരണം ഒപ്പ് ശേഖരണം പൊതുയോഗം ഹർത്താൽ എന്നിവയുമായി മുന്നോട്ടു പോകുമെന്നും സംഘാടകർ അറിയിച്ചു പ്രതിഷേധ കൂട്ടായ്മയിൽ സമീർ മൊണാർക്ക് അധ്യക്ഷത വഹിച്ചു ഇ എം ,ഷാജി സ്വാഗതം പറഞ്ഞു അരുൺ ആരതി വിഷയാവതരണം
നടത്തി കെ എ സുരേന്ദ്രൻ ,ചെറിയ കോയ തങ്ങൾ .അൻവർ ഹാജി,ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കളായ മനോജ്,അശോകൻ എം.സി
എന്നിവർ സംസാരിച്ചു
,ആരിഫ് നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ