സംസ്ഥാന സർക്കാരിൻ്റെ വൈദ്യുതി ചാർജ് വർധനയ്ക്കെതിരെ ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി സെൻട്രൽ മുക്കാളിയിൽ നിന്നും ആരംഭിച്ച പ്രകടനം മുക്കാളി ഇലക്ട്രിസിറ്റി ഓഫീസിന് മുൻപിൽ ധർണ്ണയോടെ സമാപിച്ചു.
അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുബീഷ് പി വി അദ്ധ്യക്ഷത വഹിച്ച പ്രധിഷേധ ധർണ യുവമോർച്ച ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അരുൺ ആവിക്കര ഉത്ഘാടനം ചെയ്തു സംസാരിച്ചു ബിജെപി ജില്ലാ കമ്മറ്റി അംഗം അജിത് കുമാർ, മണ്ഡലം ജനറൽ സെക്രെട്ടറി അനിൽകുമാർ കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് പ്രകാശൻ, ഒ ബി സി മോർച്ച മണ്ഡലം പ്രസിഡന്റ് സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു ബിജെപി അഴിയൂർ പഞ്ചായത്ത് ജനറൽ സെക്രെട്ടറി മിഥുൻലാൽ സ്വാഗതവും
വൈ പ്രസിഡന്റ് അരുൺ എം കെ നന്ദിയും രേഖപെടുത്തിയ പരിപാടി കെപി രജീഷ്, ഒ പി ഷൈനു,ഉദയകുമാർ എന്നിവർ നേതൃത്വം വഹിച്ചു.
#tag:
Mahe