അഴിയൂർ:കാലിക്കറ്റ് സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കുഞ്ഞിപ്പള്ളി എസ്.എം.ഐ കോളേജ് മുഴവൻ സീറ്റിലും വിജയിച്ച് എം.എസ്.എഫ് യൂണിയൻ ഭരണം നേടി.
ചോമ്പാല സി.എസ്.ഐ വിമൻസ് ചെയർമാൻ, സെക്രട്ടറി ഉൾപ്പെടെ നാല് സീറ്റുകൾ എസ്.എഫ്.ഐ.യിൽ നിന്നും പിടിച്ചെടുത്തു.
എസ്.എം.ഐ കോളേജ് യൂണിയൻ ഭാരവാഹികൾ:
ചെയർമാൻ മുഹമ്മദ് സഹദ് ടി.പി; വൈസ് ചെയർമാൻ രസ്മിന ബി.കെ; സെക്രട്ടറി മുഹമ്മദ് അഫ്രീദ്, ജോ: സെക്രട്ടറി ഫാത്തിമനസ്രി , പി.ആർ യു യു സി. മുഹമ്മദ് അഷ്ഫാഖ്
സി.എസ്.ഐ കോളേജിൽ നിന്ന് വിജയിച്ചവർ:
ചെയർമാൻ ആയിഷറിഫ, സെക്രട്ടറി ഫാത്തിമ ഷസിയ,ഫസ്റ്റ് ഡിസി റെപ്രസന്ററ്റീവ് സന പി.കെ; പി.ജി റെപ്രസന്ററ്റീവ് ഫാത്തിമത്തുൽ സന ടി.വി.