മാഹി: ചെറുകല്ലായി മൂസ്സ ഹാജി കോർട്ടേഴ്സ് റോഡിൽ സ്കൂൾ കുട്ടികളടക്കം നിരവധി പേർ യാത്ര ചെയ്യുന്ന റോഡരികിലെ വൈദ്യുതി തൂൺ അപകടഭീഷണിയിലായിട്ട് മാസങ്ങളായി.
അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വൈദ്യുതി വകുപ്പിന് പരാതി നല്കിയിട്ട് രണ്ടാഴ്ച്ച പിന്നിട്ടു.
എന്നിട്ടും അധികൃതർക്ക് നിസംഗഭാവം
ദിവസം കഴിയുന്തോറും ചെരിയുന്ന വൈദ്യുതി തൂണ
ഏത് സമയത്തും നിലം പൊത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ
എത്രയും പെട്ടെന്ന് തന്നെ അപകടാവസ്ഥയിലായ വൈദ്യുതി തൂൺ മാറ്റി പുതിയത് സ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.