മാഹി: ലോകസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റി – ഇതിൻ്റെ ഭാഗമായി 27, 28 തീയ്യതികളിൽ പി.സി.സി. അധ്യക്ഷനും, പുതുച്ചേരി എം.പി.യുമായ വി.വൈദ്യലിംഗം, മുൻ മുഖ്യമന്ത്രി വി.നാരായണ സ്വാമിയും മാഹി സന്ദർശിക്കുമെന്നും മാഹി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു
27 ന് രാവിലെ 10.30 ന് ചാലക്കര മുക്കുവൻ പറമ്പിൽ മഹിളാ കോൺഗ്രസ് പ്രവർത്തകയും, നിരാലംബയുമായ കലയര ശുവിന് യൂത്ത് കോൺഗ്രസ് പണിത് നൽകുന്ന ‘ത്രിവർണ്ണം’ എന്ന് നാമകരണം ചെയ്ത വീടിന്റെ താക്കോൽ കൈമാറ്റം വി.വൈദ്യലിംഗവും, വി.നാരായണ സ്വാമിയും ചേർന്ന് നിർവ്വഹിക്കും.
28 ന് രാവിലെ 11ന് എം.പി. ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി പത്ത് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച റോഡുകളുടെ ഉദ്ഘാടനം ചാലക്കര എംഎ എസ്എം വായനശാല ഗ്രൗണ്ടിൽ നടക്കും.ഉച്ച കഴിഞ്ഞ് 3 ന് മാഹി കോഓപ്പറേറ്റീവ് ടീച്ചർ എഡുക്കേഷൻ കോളേജിൽ നിന്ന് വിജയിച്ച വിദ്യാർഥികളെ ആദരിക്കും.എം.പി.ഫണ്ടിൽ നിന്ന് അനുവദിച്ച ജനറേറ്റർ കോളേജിന് കൈമാറും. തുടർന്ന് ഇ വത്സരാജ് സിൽവൽ ജൂബിലി ഹാളിൽ പുനരർപ്പണ സംഗമം വി.വൈദ്യലിംഗം ഉദ്ഘാടനം ചെയ്യും.വി.നാരായണ സാമി മുഖ്യ പ്രഭാഷണം നടത്തും. മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ്, രമേഷ് പറമ്പത്ത് എം എൽ എ വൈദ്യനാഥൻ എം എൽ എ അടക്കമുള്ള നേതാക്കൾ പ്രസംഗിക്കും കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാർഡ് തല യോഗങ്ങളും ആരംഭിച്ചതായി നേതാക്കൾ പറഞ്ഞു. മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.മോഹനൻ, വൈസ് പ്രസിഡന്റ് പി.പി.വിനോദൻ, കെ.ഹരീന്ദ്രൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ പി.ശ്യാംജിത്ത്, കെ.പി.രജിലേഷ്, ശ്രീജേഷ്, മുഹമ്മദ് സർ ഫാ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു