ജനകീയ ഡോക്ടറും, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ചൊക്ലിയിലെ ബ്ലൂ ഹെവനിൽ ഡോ: പി.കെ.സുധാകരൻ അന്തരിച്ചു

ചൊക്ലി: ജനകീയ ഡോക്ടറും, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ചൊക്ലിയിലെ ബ്ലൂ ഹെവനിൽ ഡോ: പി.കെ.സുധാകരൻ (82) നിര്യാതനായി. ജീവകാരുണ്യ പ്രവർത്തകനും, സ്പോട്സ് സംഘാടകനുമായിരുന്നു.
പ്രമുഖ ബാൾബാഡ്മിൻ്റൺ / ഫുട്ബാൾ / വോളിബോൾ / ഷട്ടിൽ താരമാണ്. മാന്ത്രിക കലയിലും വിദഗ്ധനായിരുന്നു.
ചൊക്ലിയിൽ ദീർഘകാലമായി രജിൽ ക്ലിനിക്ക് നടത്തിവരികയായിരുന്നു.
പെരിങ്ങാടി മങ്ങോട്ടും കാവ് നവീകരണ കമ്മിറ്റിയുടെ മുൻ ചെയർമാനായിരുന്നു,
ഐ.എം.എ, ജേസീസ് സംഘടനകളുടെ സാരഥിയായിരുന്നു.
മികച്ച ജനകിയ ഡോക്ടർക്കുള്ള ഐ.എം.എ.യുടെ സംസ്ഥാന അവാർഡ് ഉൾപ്പടെ നിരവധി സംസ്ഥാന-ജില്ലാതല പുരസ്ക്കാരങ്ങൾ നേടിയിരുന്നു. കുട്ടി മാക്കൂൽ ശ്രീ നാരായണമഠത്തിൽ ദീർഘകാലം രോഗികളെ സൗജന്യമായി ചികിത്സിച്ച് മരുന്ന് ന്നൽകിയിരുന്നു.
വീട്ടിൽ വെച്ചും കാലത്ത് 7 മണി മുതൽ 8 മണി വരെ നിർദ്ധനരായവർക്ക് സൗജന്യ ചികിത്സ നൽകിയിരുന്നു..
ഭാര്യ: പ്രസന്ന സുധാകരൻ ‘
മക്കൾ: രജിൽ സുധാകരൻ (ബിസ്സിനസ്സ് ,തലശ്ശേരി)
ഷജിലസുധാകരൻ ,
രഞ്ജിലസുധാകരൻ (ബിസ്സിനസ്സ് തലശ്ശേരി)
മരുമക്കൾ: ഷൈമ രജിൽ ,
പേരമകൾ: ഭരദ്വാജ്, ചന്ദ്രജിത്ത്
കണ്ണൂർ ചിറക്കലിലെ താജ്മഹലിൽ പരേതരായ കണ്ണൻ നായരുടേയും, മാധവിയമ്മയുടേയും ‘ മകനാണ്. സഹോദരങ്ങൾ: പ്രഭാകരൻ, സരോജിനി, പരേതരായ നാരായണി, രോഹിണി, ലക്ഷ്മി, തങ്കം, പ്രഭാവതി

വളരെ പുതിയ വളരെ പഴയ