മാഹി : പള്ളൂർ കൊയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിന് സമീപത്താണ് റോഡരികിലെ ഓവ് ചാലിന്റെ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് .വിദ്യാർത്ഥികളും, നാട്ടുകാരുമടക്കം നൂറുകണക്കിന് പേർ കടന്നു പോവേണ്ട വഴിയിലെ സ്ലാബ് പൊട്ടിപ്പൊളിഞ്ഞത് കാരണം യാത്രക്കാർ റോഡിലിറങ്ങിയാണ് നടക്കുന്നത്.കൊച്ചു കുട്ടികളടക്കം റോഡിലിറങ്ങി നടക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുകയാണ്.
പൊളിഞ്ഞ സ്ലാബിലൂടെ കല്ലും മണ്ണും നിറഞ്ഞാൽ ഓവ് ചാൽ അടഞ്ഞ് ഒഴുകി വരുന്ന വെള്ളം റോഡിലേക്കൊഴുകാനും സാധ്യതയുണ്ട്.റോഡോട് നിരപ്പായി കിടക്കുന്നതിനാൽ ചെറുവാഹനങ്ങളും ഓവിൽ വീഴാനുള്ള സാധ്യത ഏറെയാണ്
അപകട സാധ്യത മുന്നിൽ കണ്ട് പൊട്ടിപൊളിഞ്ഞ സ്ലാബ് മാറ്റി പൂർവ്വസ്ഥിതിയിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു