ചൊക്ലി : വൺ കേരള ആർട്ടിലറി ബാറ്ററി തലശ്ശേരി രാമവിലാസം എച്ച് എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ യജ്ഞം നടത്തി. ഒളവിലം ബണ്ട് റോഡിലാണ് എൻ സി സി കാഡറ്റുകൾ ശുചീകരണ പ്രവർത്തനം നടത്തിയത്. ശുചീകരണ പരിപാടികൾ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.രാമവിലാസം ഹെഡ് മാസ്റ്റർ പ്രദീപ് കിനാത്തി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ രാമവിലാസം മാനേജർ മനോജ് കുമാർ , എൻ സി സി ഓഫീസർ ടി പി രാവിദ് ,ഹവിൽദാർ സുനിൽ കുമാർ ,നായിക് സന്തോഷ് കുമാർ സിങ്, ചൊക്ലി ഗ്രാമപഞ്ചായത്തംഗം ശ്രീജ കെ എന്നിവർ സംസാരിച്ചു.
#tag:
Mahe