'പുഴകൾ പ്രകൃതിയുടെ താളം’ പദ്ധതി മാഹി ഗവ എൽപി സ്ക്കൂളിൽ ആരംഭിച്ചു

മാഹി: മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഴ സംരക്ഷണത്തിന് വിദ്യാർത്ഥികളെ അണിനിരത്തി റിവർ അംബാസ്സഡർമാരെ രൂപീകരിച്ചടുക്കാനുള്ള പദ്ധതിക്ക് മാഹി ഗവ എൽപി സ്ക്കൂളിൽ ആരംഭം. ‘പുഴകൾ പ്രകൃതിയുടെ താളം’ എന്ന പദ്ധതിയാണ് ആരംഭിച്ചത്.

പദ്ധതിക്ക് നേതൃത്വം നൽകുന്ന കേരള നദീ സംരക്ഷണ സമിതി വൈസ് ചെയർപേഴ്സൺ രാജാലക്ഷ്മി സികെ പദ്ധതിയുടെ ആമുഖം അവതരിപ്പിച്ചു.

പ്രകൃതിയോട് ഇണങ്ങിയും ജീവിതത്തിന്റെ സർവ്വ മേഖലയിലും ശുചിത്വം പാലിക്കുകയും മറ്റുള്ളവവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്‌താൽ മയ്യഴി പുഴയെ മാലിന്യമുക്തമാക്കാൻ സാധിക്കും എന്നത് കുട്ടികളിലേക്ക് പകർന്നു നൽകുന്ന ക്ലാസ്സ്‌ നയിച്ചത് മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകൻ ഷൗക്കത്ത് അലി എരൊത്ത് ആയിരുന്നു.

‘പുഴകൾ പ്രകൃതിയുടെ താളം’ പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്കായി ‘ഹരിത ക്ലാസ്സ് മുറികളിലൂടെ ഹരിത ഭവനം’ പദ്ധതിയാണ് ഘട്ടംഘട്ടമായി സ്കൂളിൽ നടപ്പിലാക്കുക.

മയ്യഴിപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി കൂടിയായ സി.കെ രാജലക്ഷ്മി അധ്യക്ഷത വഹിച്ച പരിശീലന പരിപാടി സ്കൂൾ ലീഡർ സിയ ഫാത്തിമ ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രധാനാധ്യാപിക ബീന കെ സ്വാഗതവും ജലജ മുണ്ടോത്ത്, ദീപ്ന പന്തക്കൽ എന്നിവർ സംസാരിക്കുകയും സജിന വികെ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ