മാഹി : മാഹി സഹകരണ ബി എഡ് കോളേജിനും മാഹി കോപററേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷനും എം. പി.എൽഎഡി ഫണ്ടിൽ നിന്നും ഉള്ള രണ്ടു ജനറേറ്റർ കൈമാറൽ എം. പി.വി. വൈത്യലിംഗം നിർവഹിക്കും. നൂറു ശതമാനം വിജയം കൈവരിച്ച സഹകരണ ബി എഡ് കോളേജ് വിദ്യാർഥി കൾക്കുള്ള അനുമോദന ചടങ്ങും ഈ മാസം 27 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. ചടങ്ങി ൽ മുൻ കേന്ദ്രമന്ത്രി
വി നാരായണസാമി, മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ്, മാഹി എം എൽ എ രമേശ് പറമ്പത്ത് റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീന എന്നിവർ മുഖ്യ അതിഥികളായിരിക്കും.
#tag:
Mahe