ന്യൂമാഹി: ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച ഒരു നാൾ സിനിമയുടെ തലശ്ശേരി ലിബർട്ടി ഗോൾഡിൽ 29ന് രാവിലെ നടത്താൻ നിശ്ചയിച്ച ആദ്യ പ്രദർശനം മാറ്റിവെച്ചു. ഓർമ്മപ്പൂമരം പൂർവ്വ വിദ്യാർഥി കൂട്ടായ്മയിലെ എൻ.വി.സ്വാമിദാസൻ്റെ മകൻ നിതിൻ ദാസിൻ്റെ ദുബായിൽ നടന്ന അപകട മരണത്തെ തുടർന്നാണ് പ്രദർശനം മാറ്റി വെച്ചത്. പുതിയ തീയ്യതി പിന്നിട് അറിയിക്കും.