രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ ഹൃദയപൂർവ്വം പദ്ധതി

ചൊക്ലി:രാമവിലാസം ഹയർസെക്കണ്ടറി സ്കൂളിലെ ജെ.ആർ.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൃദയപൂർവ്വം പദ്ധതി ആരംഭിച്ചു. നിരാലംബരായ കിടപ്പു രോഗികൾക്ക് സമാശ്വാസം നൽകുന്ന പദ്ധതിയാണ് ഹൃദയപൂർവ്വം.ഇതിന്റെ ഔപചാരികമായ പ്രഖ്യാപനം ജെ.ആർ.സി യുടെ ജില്ലാ പ്രസിഡന്റ് എൻ .ടി സുധീന്ദ്രൻ ജെ.ആർ.സി യൂനിറ്റ് ഉദ്ഘാടനം സ്കൂൾ പ്രഥമാധ്യാപകൻ പ്രദീപ് കിനാത്തി മാസ്റ്ററും നിർവ്വഹിച്ചു. ടി.ശ്രീഹരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ ടി കെ പ്രദീപൻ അധ്യക്ഷനായിരുന്നു.

ചടങ്ങിൽ ജെ.ആർ.സി കാസറ്റുകൾക്കുള്ള ഉപഹാര സമർപ്പണവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. മാനേജർ കെ.മനോജ് കുമാർ , ഉപപ്രഥമാധ്യാപിക എൻ. സ്മിത , ജെ.ആർ.സി കൗൺസലർമാരായ പി.സജിത, എം.പി മൃദുൽ ലാൽ , കെ.നവിഷ എന്നിവർ ആശംസയർപ്പിച്ച ചടങ്ങിൽ ജെ.ആർ.സി കാഡറ്റായ അനന്തു കൃഷ്ണ നന്ദി അറിയിച്ചു. തുടർന്ന് എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായി സംവാദവും നടന്നു.

വളരെ പുതിയ വളരെ പഴയ