ദുരിതം ഒഴിയാതെ മാഹിപ്പാലം, അടച്ച കുഴികളെല്ലാം വീണ്ടും പൊളിഞ്ഞു

മയ്യഴി : കുഴികൾ അടച്ചിട്ട് ഒരാഴ്ച തികയും മുൻപ്‌ മാഹിപ്പാലത്തിൽ വീണ്ടും വലിയ കുഴികൾ. മഴ കനത്തതോടെ കഴിഞ്ഞ ദിവസം ടാർ മിശ്രിതമുപയോഗിച്ച് അടച്ചത് തകർന്ന്‌ വീണ്ടും കുഴികളായി. ശക്തമായ പ്രതിഷേധമുയർന്നപ്പോഴാണ് അധികൃതർ കുഴികളടച്ചത്.

ന്യൂമാഹി ടൗണിൽനിന്നും പാലത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ പാലത്തിന്റെ ഇടതുഭാഗത്താണ് കുഴികളേറെയുള്ളത്. ഇതോടെ വടകര ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞാണ് പോകുന്നത്. ഇത് കാരണമുള്ള ഗതാഗതക്കുരുക്കിൽ യാത്രക്കാർ പ്രയാസപ്പെടുകയാണ്. കനത്ത മഴ തുടരുന്നതിനാൽ കുഴികളടക്കുക പ്രായോഗികമല്ല. അഞ്ചിന് മാഹി പള്ളി തിരുനാൾ തുടങ്ങുന്നതോടെ ഗതാഗത തടസ്സം രൂക്ഷമാകും.

വളരെ പുതിയ വളരെ പഴയ