ബാഹ്യാകാശ ശാസ്ത്ര സെമിനാർ 4ന്.

ന്യൂമാഹി : പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസറ്റർ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം ലോക ബഹിരാകാശ വാരാഘോഷത്തിൻ്റെ ഭാഗമായി ബാഹ്യാകാശ ശാസ്ത്ര സെമിനാർ നടത്തുന്നു.
ഐ.എസ്.ആര്‍.ഒ / വി.എസ്.എസ്.സി തിരുവനന്തപുരത്തിന്റെ നേതൃത്വത്തിലാണ് സെമിനാർ നടത്തുന്നത്.4ന് ഉച്ചകഴിഞ്ഞ് 3 ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ ശാസ്ത്രജ്ഞൻ എ.കെ.സിജു ക്ലാസ് നയിക്കും.
സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർഥികൾ ബന്ധപ്പെടണം. ഫോൺ: 9048944656,
94467 38485.

വളരെ പുതിയ വളരെ പഴയ