മുക്കാളി : ദുബായിൽ നടക്കുന്ന രാജ്യാന്തര മാസ്റ്റേഴ്സ് മീറ്റിൽ ഹർഡിൽസിൽ സ്വർണവും ഹൈജമ്പിൽ വെള്ളിയും നേടി കോഴിക്കോട് അഴിയൂർ പഞ്ചായത്ത് മുക്കാളി സ്വദേശി വി.പി. ശ്രീജ രാജ്യത്തിന് അഭിമാനതാരമായി മാറി. മുമ്പുനടന്ന സംസ്ഥാനതല മീറ്റിലും കൊൽക്കത്തയിൽ നടന്ന ദേശീയ മീറ്റിലും 80 മീറ്റർ, 100 മീറ്റർ ഹർഡിൽസിലും 4100 മീറ്റർ റിലേയിലും നേടിയ മികച്ചവിജയത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീജയ്ക്ക് ദുബായ് രാജ്യന്തര മീറ്റിലും നവംമ്പറിൽ എട്ടുമുതൽ 12 വരെ ഫിലിപ്പൈൻസിൽ നടക്കുന്ന ഏഷ്യാ മാസ്റ്റേഴ്സ് മീറ്റിലും അവസരംലഭിച്ചത് .
സ്വന്തമായി പരിശീലകനോ, ഔദ്യോഗിക സഹായമോ ലഭിക്കാത്ത ശ്രീജയുടെ നേട്ടങ്ങൾ പുറംലോകം അറിഞ്ഞിരുന്നില്ല. ദുബായ് , ഫിലിപ്പൈൻസ് എന്നിവിടങ്ങളിലേക്ക് അവസരം ലഭിച്ചിട്ടും ഇപ്പോഴത്തെ സാഹചര്യ ത്തിൽ താങ്ങാനാവാത്ത യാത്രച്ചെലവ് കാരണം – മീറ്റിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതായിരുന്നു.
എന്നാൽ ശ്രീജയുടെ ആഗ്രഹം നിറവേറ്റണമെന്നത് നാടിന്റെ കടമയാക്കി മാറ്റാൻ മുക്കാളി ഫാൻസി ഗ്രൂപ്പ് കണ്ണൂക്കര വിശേഷങ്ങൾ തുടങ്ങിയ വാട്സ്അപ്പ് കൂട്ടായ്മകൾ രംഗത്തിറങ്ങുകയായിരുന്നു
ചോമ്പാല മഹാത്മ പബ്ലിക് ലൈബ്രറിയിൽ കഴിഞ്ഞദിവസം പൗരസമിതിയും വാട്സാപ്പ് കൂട്ടായ്മ പ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകിയിരുന്നു.
#tag:
Mahe