മയ്യഴി:റോയൽ ട്രാവൻകൂർ ഫാർമേഴ് സ് പ്രൊഡ്യൂസർ കമ്പനി മാഹി ശാഖ പൂട്ടി. നിക്ഷേപകർ കുട്ടമായെത്തി തുക ആവശ്യപ്പെട്ടതോ ടെയാണ് മാഹി മെയിൻ റോഡിലെ സ്ഥാപനം പൂട്ടി മാനേജ്മെന്റ് മുങ്ങിയത്. നിക്ഷേപകരായ 150ഓളം പേർ മാഹി പൊലി സിൽ പരാതി നൽകി. 5000 രൂപ മുതൽ പത്ത് ലക്ഷം രൂപവരെ നിക്ഷേപിച്ചവരാണ് പരാതിക്കാർ. നിക്ഷേപം തിരികെ നൽ കി പ്രശ്നം പരിഹരിക്കാനുള്ള ശ്രമവും മാനേജ്മെന്റ് ആരംഭിച്ചു