അഴിയൂർ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ഹരിത വിദ്യാലയം-ശുചിത്വ ക്യാമ്പയിൻ കുട്ടികളിലൂടെ – അഴിയൂർ പഞ്ചായത്ത് ഹരിത കേരളം മിഷൻ,ശുചിത്വമിഷൻ വിദ്യാകിരണം പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ മാലിന്യമുക്തം നവകേരളം വിഷയം അസ്പദമാക്കി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പഞ്ചായത്ത്തല ചിത്രരചന മത്സരവും പ്രസംഗ മത്സരവും നടത്തി.അഴിയൂർ ഗവൺമെന്റ് ഹയർസെക്കൻ്ററി സ്കൂളിൽ വെച്ച് 04.10.2023 രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി അധ്യക്ഷം വഹിച്ചു.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹീം പുഴക്കൽ പറമ്പത്ത്, മെമ്പർമാരായ സീനത്ത് ബഷീർ, സജീവൻ കെ, ജയചന്ദ്രൻ കെ.കെ, കവിത അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ, PEC കൺവീനർ സവിത ടീച്ചർ,ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി, വി.ഇ.ഒ മാരായ ഭജീഷ്.കെ, സോജോ എ നാറ്റോ എന്നിവർ സംസാരിച്ചു.എൽപി,യു പി തലത്തിൽ നടത്തിയ മത്സരത്തിൽ 14 സ്കൂളുകളിൽ നിന്നുമായി 58 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.