കുറ്റാന്വേഷണത്തിൽ മികവ് കാട്ടിയ മാഹി സിഐ ബി എം മനോജിനെ തീരദേശ സ്റ്റേഷനിലേക്ക് മാറ്റി. പൊലീസ് സ്റ്റേഷനിൽ വിളിച്ച് വധഭീഷണി മുഴക്കിയതിന്
ബിജെപി ജില്ലാ പ്രസിഡന്റിന്റെ മുൻ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തതാണ് പെട്ടെന്നുള്ള സ്ഥാനചലനത്തിന് പിന്നിലെന്നാണ് സൂചന. ബൈക്കിൽ യാത്രചെയ്യുന്ന വിദ്യാർഥിയെയും സുഹൃത്തിനെയും വെസ്റ്റ് പള്ളൂർ അറവിലകത്ത് പാലത്ത് വച്ച് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് ആർഎസ്എസ്സുകാരെ അറസ്റ്റു ചെയ്തതും ഭരണകക്ഷിയുടെ അപ്രീതിക്കിടയാക്കി.
മാഹിയിൽ ആദ്യമായി
സൈബർ ക്രൈം രജിസ്റ്റർ ചെയ്തതും തട്ടിപ്പ് തെളിയിച്ചതും മനോജിന്റെ അന്വേഷണ മികവിലാണ്.
യുവതികളെ ഗർഭം ധരിപ്പി ക്കുന്ന തൊഴിലിന് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഇതരസംസ്ഥാനക്കാരനായ ലോഡ്ജ് ജീവനക്കാരന്റെ പണം തട്ടിയ കേസ് സൈബർ സെല്ലിന്റെ സഹായ ത്തോടെയാണ് തെളിയിച്ചത്. ലഹരി വിൽപ്പനക്കാർക്കെതിരെയും ശക്തമായ നടപടിയെടുത്തു. നിഷ്പക്ഷമായി നീതി നടപ്പാക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയിയിലും അംഗീകാരം നേടിയതാണ്.
ഇദ്ദേഹത്തെ മാറ്റി പകരം പുതുച്ചേരി സ്വദേശി ആർ ഷൺമുഖത്തെയാണ് മാഹിയിലേക്ക് നിയമിച്ചത്. നേരത്തെ മാഹിയിൽ സി ഐയായിരുന്നു. സിപിഐ എം നേതാവും മുൻ നഗരസഭാ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബുവിനെ വധിച്ച കേസിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ബിജെപി നേതാക്ക ളായ പ്രതികളെ രക്ഷിച്ചതായി ആരോപണം ഉയർന്ന ഉദ്യോഗസ്ഥനാണ് ഇത്.