മഴ കനത്തതോടെ ദേശീയ പാതയിലൂടെ മാഹിപ്പാലം കടക്കാൻ യാത്ര ദുഷ്കരവും പാലം നിറയേ കുഴികളാണ്.ഇത് ഇരുചക്ര വാഹനങ്ങൾക്കും മറ്റും അപകടത്തിനും കാരണമാകുന്ന. തലശ്ശേരിയിൽ നിന്നും വരുന്ന വാഹനങ്ങളുടെ നിര മാഹിപ്പാലത്തിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരത്തിൽ പുന്നോൽ വരെ നീണ്ടു കിടക്കുന്നു.കോഴിക്കോട് ജില്ലാ അതിർത്തി അഴിയൂരിൽ നിന്ന് 3 കിലോമീറ്റർ കുഞ്ഞിപള്ളിവരെയും കുരുക്ക് നീണ്ടു പോകുന്നു.
മാഹി ടൗണിൽ പൂർണ്ണമായും വാഹനങ്ങളുടെ കുരുക്കിൽ നിന്ന് മോചനം നേടാൻ പ്രയാസം അനുഭവിക്കുന്നു. മാഹിപ്പാലത്തിൽ കൂടുതൽ വാഹനങ്ങൾ ഒരേ സമയം നിൽക്കുന്നത് പാലത്തിന്റെ തകർച്ചയ്ക്കും വാഹന യാത്രികർക്കും ഏറെ പ്രയാസം അനുഭവിക്കുന്നതിന് കാരണമാകും.
പാലത്തിന്റെ മേൽ ഭാഗം ടാറിങ്ങിന് പകരം കോൺക്രീറ്റ് ചെയ്യുകയും പോലീസ് ഔട്ട് പോസ്റ്റ് സമീപവും കെ ടി സി പമ്പിന് സമീപവും ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം ലഭിക്കുന്നതിന് അധികൃതർ ഉണർന്ന് പ്രവൃത്തിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു