മാഹി : വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കന്നി സംക്രമ മഹോത്സവം 2023 സപ്തംബർ 14 മുതൽ 18 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട് രഞ്ചിത്ത് പാറമേലും . ഉത്സവകമ്മിറ്റി കൺവീനർ ശ്രീജിത്ത് പി.പി.യും പറഞ്ഞു.
14 ന് രാവിലെ 9 നും 10 നും ഇടയിൽ കൊടിയേറ്റം വൈകുന്നേരം 6 മണിക്ക് 101 ൽ പരം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം
15 ന് രാത്രി സംസ്കാരിക സമ്മേളനം മാഹി അസിസ്റ്റന്റ് സെഷൻസ് കോർട്ട് അഡീഷണൽ ഗവൺമെന്റ് പ്ലീഡർ & പ്രോസിക്യൂട്ടർ അഡ്വ. പി.കെ വത്സരാജ് ഉദ്ഘാടനം ചെയ്യും. ഡോ.മഹേഷ് മംഗലാട്ട് . അനിത സോമൻ എന്നിവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും ആദരിക്കും .രാത്രി 10 മണിക്ക് നാടൻപാട്ട് . 16 ന് ഉച്ചയ്ക്ക് 12 മണിക്ക് അനദാനം. രാത്രി 10 ന് ഗാനമേള.
17 ന് ഉച്ചയ്ക്ക് 12 മണിക്ക് പാൽ എഴുന്നള്ളത്ത് . 12.30 ന് പൊങ്കാല.
വൈകുന്നേരം 4 മണിക്ക് വാൾ എഴുന്നള്ളത്ത് . രാത്രി 11 മണിക്ക് ഗുരുസി തർപ്പണം
18 ന് രാവിലെ 11 മണിക്ക് പൊട്ടൻ ദൈവത്തിന്റെ പുറപ്പാട് ഉച്ചയ്ക്ക് 1 മണിക്ക് കരിയടി തുടർന്ന് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും