മാഹി: കണ്ണൂർ ഭാഗത്തു നിന്ന് തമിഴ്നാട്ടിലേക്ക് നിറയെ ലോഡുമായി പോകുകയായിരുന്ന ലോറിയിൽ ഡീസൽ തീർന്നതിനാൽ മാഹിപ്പാലത്തിൽ കിടന്നത് അര മണിക്കൂറോളം. വ്യാഴാഴ്ച രാവിലെ 9.40 ഓടെയാണ് സംഭവം. ഓഫിസ് സമയമായതിനാൽ റോഡിൽ നിറയെ വാഹനങ്ങൾ ഉള്ളത് ഗതാഗതക്കുരുക്കിനും ഇടയാക്കി.
കേരളത്തെ അപേക്ഷിച്ച് ഡീസലിന് വൻ വിലക്കുറവായതിനാൽ മാഹിയിൽനിന്ന് നിറക്കാനായിരുന്നു ലോറി ജീവനകാരുടെ ലക്ഷ്യം. എന്നാൽ, പാലത്തിൽ കയറിയ ഉടൻ ഇന്ധനം തീർന്നുപോവുകയായിരുന്നു.
തലശ്ശേരി ഭാഗത്തേക്കുള്ള പാതയിലൂടെ ഇരുഭാഗത്തേക്കും ഇടവിട്ട് വാഹനങ്ങൾ കടത്തിവിട്ടാണ് ഗതാഗതക്കുരുക്ക് നിയന്ത്രിച്ചത്. 100 മീറ്റർ അകലെയുള്ള പെട്രോൾ പമ്പിൽ നിന്ന് സീസൽ വാങ്ങി നിറച്ചാണ് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ വടകരയിൽ നിന്ന് തലശേരിയിലേക്ക് വരികയായിരുന്ന ബസിന്റെ ലീഫ് പൊട്ടിയതും നേരിയ ഗതാഗതക്കുരുക്കിനിടിയാക്കി.