പുതുച്ചേരിയിൽ നിന്നും മാഹിയിലേക്ക് ഞായറാഴ്ച്ച വൈകീട്ട് യാത്ര പുറപ്പെട്ടവർക്കാണ് യാത്ര കാളരാത്രിയായത്.
ഏകദേശം 15 മണിക്കൂറോളമാണ് പുതുച്ചേരിയിൽ നിന്നും മാഹിയിലേക്കുള്ള യാത്ര സമയം.
പുതുച്ചേരിയിൽ നിന്ന് യാത്ര ആരംഭിച്ച് 2 മണിക്കൂർ പിന്നിട്ടപ്പോൾ ആരംഭിച്ച മഴയിൽ യാത്രക്കാർ നനഞ്ഞു കുളിച്ചു.
ബസ്സിൽ ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥയായിരുന്നെന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള
യാത്രക്കാർ സാക്ഷ്യപ്പെടുത്തി.
പല സീറ്റുകളുടെ വിൻഡോ ഗ്ളാസ് അടക്കാൻ പറ്റാത്തതിനാൽ ഏതാണ്ട് കോഴിക്കോട് എത്തുന്നത് വരെ ഇടയ്ക്കിടെ പെയ്ത മഴയിൽ സീറ്റിന്റെ ഇരുവശത്തുമായി ചോർന്നോലിച്ച് യാത്രക്കാർ വെള്ളത്തിൽ നനഞ്ഞു കുതിർന്നു.
740 രൂപയോളം നൽകി സീറ്റ് റിസർവ്വ് ചെയ്ത് യാത്ര ചെയ്യുന്ന 36 ഓളം പേർക്ക് പുറമെ വഴിനീളെ കയറിയിറങ്ങുന്ന യാത്രക്കാർ ഉൾപ്പെടെ 50 ഓളം പേരെയും കുത്തി നിറച്ചാണ് ഈ ബസ്സിലെ ദുരിതയാത്ര.
സൂപ്പർ ഡിലക്സ് ചാർജ്ജ് നൽകി യാത്ര ചെയ്യുന്നവർക്ക് പോലും അനങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു
മഴയിൽ യാത്രക്കാർക്ക് മഴ നനയുക അല്ലാതെ മറ്റു മാർഗമില്ലാതായി.
യാത്രക്കാരുടെ സീറ്റ് മാത്രമല്ല കണ്ടക്ടറുടെ സീറ്റും നനഞ്ഞു കുതിർന്നു.
യാത്രക്കാർ ബഹളം വെച്ചെങ്കിലും പരാതിയുണ്ടെങ്കിൽ വണ്ടി തിരിച്ചു വിടാമെന്ന കണ്ടക്ടർ മുന്നോട്ട് വെച്ച നിർദ്ദേശം അംഗീകരിക്കാൻ വയ്യാത്തതിനാൽ ദുരിതം സഹിച്ച് യാത്ര തുടരുകയായിരുന്നു