മാഹി മേഖലയിലെ അദ്ധ്യാപക ക്ഷാമത്തിന് ഉടൻ പരിഹാരം ഉണ്ടാവും: രമേശ് പറമ്പത്ത് എം എൽ എ

മാഹി: മാഹി മേഖലയിലെ അദ്ധ്യാപക ക്ഷാമത്തിന് ഉടൻ പരിഹാരം ഉണ്ടാവുമെന്ന് രമേശ് പറമ്പത്ത് എം എൽ എ അഭിപ്രായപ്പെട്ടു. മാഹി മേഖലാതല അദ്ധ്യാപക ദിനാചരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യാപക ക്ഷാമത്തിനിടയിലും അധ്യായനം മുടങ്ങാതെ മികച്ച രീതിയിൽ നടക്കുന്ന അദ്ധ്യാപകൻമാരുടെ സേവനം പ്രശംസനീയമാണെന്നും രമേശ് പറമ്പത്ത് കൂട്ടിചേർത്തു. റീജിണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീന അധ്യക്ഷത വഹിച്ചു. എം എം തനൂജ (വൈസ് പ്രിൻസിപ്പാൾ വി.എൻ.പി.ജി.എച്ച്. എസ്. എസ് പള്ളൂർ) പി ഉത്തമരാജ് മാഹി (റിട്ട: സി ഇ ഒ മാഹി ) അജിത്ത് പ്രസാദ് (ജനറൽ സെക്രട്ടറി ജി.എസ്.ടി.എ മാഹി) സജിത ടിവി (ജനറൽ സെക്രട്ടറി ജി.ടി.ഒ മാഹി ) സി എം എൽസമ്മ, എ ടി പത്മജ, ടി പി രാധാമണി, സി പുഷ്പ, എന്നിവർ സംസാരിച്ചു.ചീഫ് എജുക്കേഷൻ ഓഫീസർ പി പുരുഷോത്തമൻ സ്വാഗതവും എസ്.എസ്.എ എ,ഡി, പി,സി ഹരീന്ദ്രൻ കെ പി നന്ദിയും പ്രകാശിപ്പിച്ചു. അദ്ധ്യാപകരുടെ സംഗീത വിരുന്നുമുണ്ടായിരുന്നു

വളരെ പുതിയ വളരെ പഴയ