മാഹി : മാഹി നഗരസഭ ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങളാരംഭിച്ചു. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം തീരുമാ നിക്കുന്നതിന് വേണ്ടിയുള്ള സെൻസസ് മാഹിയിൽ 13 ന്ആരംഭിക്കും . മാഹിഎം . എൽ.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും . സംസ്ഥാന പിന്നോക്കവിഭാഗ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് കെ.കെ.ശശിധരൻ മാഹി അഡ്മിനിസ്ട്രേറ്റർ ശിവ് രാജ്മീണ , മാഹിമുനിസിപ്പൽ കമ്മീഷണർ എസ് ഭാസ്കരൻ എന്നിവർ പങ്കെടുക്കും .