കൂട്ടായ്മയുടെ സിനിമ - ഒരു നാൾ - പ്രദർശനത്തിനൊരുങ്ങി: ടീസർ പ്രകാശനം 12 ന്.

കുറിച്ചിയിൽ എൽ.പി.സ്കൂൾ പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെ പൂർത്തിയായ ഓർമ്മപ്പൂമരം ക്രിയേഷൻസിൻ്റെ അനിൽ സോപാനം കഥയെഴുതി സംവിധാനം നിർവ്വഹിച്ചകുടുംബചിത്രം ഒരു നാൾ സിനിമ പ്രദർശനത്തിനൊരുങ്ങി.പൂർണ്ണമായും ജനകീയ കൂട്ടായ്മയിലാണ് ചിത്രം നിർമ്മിച്ചത്.നാട്ടിലെ കലാകാരന്മാർക്കും സാങ്കേതിക വിദഗ്ദർക്കും പ്രോത്സാഹനം നൽകുന്നതോടൊപ്പം സ്കൂളിൻ്റെ വികസനത്തിനും കൂട്ടായ്മ പ്രതിജ്ഞാബദ്ധമാണ്.മണിയൂർ ഗ്രാമത്തിൻ്റെ വിശുദ്ധിയിൽ ജാതിയുടെയും മതത്തിൻ്റെയും മതിൽക്കെട്ടുകളില്ലാത്ത സ്നേഹവും സാഹോദര്യവും മാത്രം കൈമുതലായുള്ള പച്ചയായ മനുഷ്യരുടെ കഥ പറയുകയാണ് ഒരു നാൾ.

വ്യത്യസ്തമായ പഴയ കാല പ്രണയകഥയാണിത്.ഉൾപ്പെടെ ന്യൂമാഹി, മാഹി, ചൊക്ലി, അഴിയൂർ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി 8 – ഓളം പ്രദർശനങ്ങളാണ് നടക്കുക. സംഭാവനകൂപ്പൺ നൽകിയാണ് സിനിമയുടെ പ്രദർശനം നടത്തുന്നത്.ഒരു നാൾ സിനിമ പ്രദർശനം ഒക്‌ടോബർ രണ്ടാം വാരം മുതൽ വിവിധ കേന്ദ്രങ്ങളിലായി നടക്കും.പ്രദർശനത്തിന് മുന്നോടിയായി ടീസർ പ്രകാശനം, ഓഡിയോ റിലീസ്, പ്രവേശന കൂപ്പൺ ഏറ്റു വാങ്ങൽ എന്നീ ചടങ്ങുകൾ 2023 സപ്തമ്പർ 12 ന് ചൊവ്വാഴ്ച വൈകുന്നേരം നാലിന് ഹുസ്സൻ മൊട്ടയിലെ ലോറൽ ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും.ടീസർ പ്രകാശനം സിനിമാ നാടകരംഗത്തെ പ്രശസ്ത വ്യക്തിത്വം രാജേന്ദ്രൻ തായാട്ട് നിർവ്വഹിക്കും. ഓഡിയോ റിലീസ് സിനിമാനടനും യു.എ.ഇ യിലെ റേഡിയോ പ്രോഗ്രാം ഡയറക്ടറുമായ കെ.പി.കെ. വെങ്ങര നിർവ്വഹിക്കും. രാജേന്ദ്രൻ തായാട്ടിനെ ആദരിക്കും.

വന്യ ജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി ആദര സമർപ്പണം നടത്തും. വ്യവസായിയും ലോറൽ ഗാർഡൻ ഉടമയുമായ ജസ്ലീം മീത്തൽ മുഖ്യാതിഥിയാവും. സിനിമാ പ്രവേശന കൂപ്പൺ അദ്ദേഹം ഏറ്റുവാങ്ങും. മുൻ പഞ്ചായത്ത് പ്രസിഡൻ്റും ഓർമ്മ പൂമരം കൂട്ടായ്മ പ്രസിഡൻ്റുറുമായ എ.വി.ചന്ദ്രദാസൻ അധ്യക്ഷത വഹിക്കും.എ.വി.ചന്ദ്രദാസൻ, സഗീഷ്, അനിൽ സോപനം (സംവിധായകൻ), ശശിശങ്കർ (തിരക്കഥാകൃത്ത്), എൻ.വി.അജയകുമാർ, എസ്.കെ.വിജയൻ, എൻ.വി.സ്വാമി ദാസൻ, കെ.വി.ദിവിത എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ